ഖരമാലിന്യ പരിപാലന പരിശീലന പരിപാടി നവംബർ 17 മുതൽ
കോഴിക്കോട് ജില്ലയിലെ നഗരസഭാ ജനപ്രതിനിധികൾക്കായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി സംഘടിപ്പിക്കുന്ന ഖരമാലിന്യ പരിപാലന പരിശീലന പരിപാടി 2026 നവംബർ 17, 18, 25, 26 തീയതികളിൽ നടക്കും.
കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികൾക്ക് ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്നിവയിൽ അവബോധം നൽകുന്നതിനും മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം 2026 നവംബർ 17-ന് രാവിലെ 10 മണിക്ക് ശ്രീ. ഒ. സദാശിവൻ നിർവഹിക്കും.
കോഴിക്കോട് ജില്ലയിലെ വിവിധ നഗരസഭകളിൽ നിന്നുള്ള ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
ശുചിത്വ കേരളം... സുന്ദര കേരളം... എന്ന സന്ദേശത്തോടെ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യപരിപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും.