Update Body
രാമനാട്ടുകര: നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന “തൂഫാൻ 2.0” രണ്ടാംഘട്ടത്തിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയിൽ പതാക ഉയർത്തി. നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി പരിപാടിക്ക് നേതൃത്വം നൽകി.
ചടങ്ങിൽ നഗരസഭാ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർ പ്രതിജ്ഞയെടുക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പ്രതിജ്ഞ ബഹു . ഡെപ്യൂട്ടി ചെയർപേഴ്സൺ മിഥുഷ വി ചൊല്ലിക്കൊടുത്തു.
Update Image
Thoofan 2.0
1
2