രാമനാട്ടുകര നഗരസഭ ജലാശയങ്ങൾ ശുചീകരിച്ച് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ചേലോടെ ചാലിയാർ സന്ദേശ യാത്ര നടത്തി. മാലിന്യമുക്ത നവകേരളം, സ്വച്ഛ് സർവേക്ഷൻ പദ്ധതികളുടെ ഭാഗമായി രാമനാട്ടുകര നഗരസഭ ജലാസ്രോതസ്സുകൾ ശുചീകരിച്ച് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ചാലിയാർ ജനകീയ ശുചീകരണ കാമ്പയിൻ സന്ദേശ യാത്ര നടത്തിയത്. ചെയർപേഴ്സൺ ബുഷ്റ റഫീഖ് സന്ദേശ യാത്ര നടത്തി. ഡെപ്യൂട്ടി ചെയർപേഴ്സൺ മിഥുഷ വി, വിവിധ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ കെ മുഹമ്മദ് കോയ, ഫൈസൽ പള്ളി യാളി, സജീന റഷീദ്, കൗൺസിലർമാരായ വി ലത്തീഫ്, ഹാരിസ് പി പി, ആയിഷ ജസ്ന, മണ്ണൊടി രാജീവ്, പി റംല, സെക്രട്ടറി ശ്രീജിത്ത് പി, ഷജീൽ കുമാർ, എൻ സി ഹംസക്കോയ യാത്രക്ക് നൽകി പരുത്തിപ്പാറയിൽ നിന്ന് ആരംഭിച്ച സന്ദേശയാത്ര ജനകീയ സ്വീകരണങ്ങളോടെ കോടമ്പുഴയിൽ സമാപിച്ചു.
Ramanattukara
ramanattukaracity@gmail.com
0495-2440095
Last reviewed and updated on 26-Jul-2026 12:45:41
Ramanattukara Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission