Kudivellam

രാമനാട്ടുകര: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ ജലസേചന വകുപ്പ് (ഓഫീസ്) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ കുടിവെള്ള വിതരണത്തിലെ നിലവിലെ തടസ്സങ്ങൾ, ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ എന്നിവ വിശദമായി വിലയിരുത്തി. ജലവിതരണം സുഗമമാക്കുന്നതിനായി ആവശ്യമായ സാങ്കേതികവും ഭരണപരവുമായ ഇടപെടലുകൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബഹു. മുനിസിപ്പൽ ചെയർമാൻ കല്ലട മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുന്നതിനും മുനിസിപ്പാലിറ്റിയും ജലസേചന വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.