രാമനാട്ടുകരയിൽ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നു
രാമനാട്ടുകര: രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി ജൈവ വൈവിധ്യ ശിൽപശാല സംഘടിപ്പിക്കുന്നു.
2026 സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് 2.30ന് നഗരസഭാ ഹാളിലാണ് പരിപാടി നടക്കുക.
പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ കല്ലട മുഹമ്മദലി നിർവഹിക്കും. നഗരസഭയുടെ വൈസ് ചെയർപേഴ്സൺ വിദ്യുഷ വി അധ്യക്ഷത വഹിക്കും.
രാമനാട്ടുകര നഗരസഭാ പരിധിയിലെ ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.