| 1 | ചാലിയാറിനെ വീണ്ടെടുക്കാൻ ജനകീയ ശുചീകരണം തുടങ്ങി രാമനാട്ടുകര നഗരസഭയുടെ ചാലിയാറിനെ വീണ്ടെടുക്കുന്നതിനായുള്ള ജനകീയ കൂട്ടായ്മ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. നഗരസഭാ പരിധിയിലെ ജലാശയങ്ങളെയും ചാലിയാർ പുഴയുടെ തീരങ്ങളെയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ചേലോടെ ചാലിയാർ' എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ചത്. പ്രധാന വിവരങ്ങൾ:
|
|
| 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനം | രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികൾ പ്രധാന വിവരങ്ങൾ
|
|
| സ്നേഹാരാമം | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിൽ (Sevamandir Post Basic HSS, Ramanattukara) രാമനാട്ടുകര നഗരസഭ KSWMP ഫണ്ടുപയോഗിച്ചു രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS) സഹകരണത്തോടെ നിർമ്മിച്ച "സ്നേഹാരാമം"ത്തിന്‍റെ ഉദ്ഘാടനം ബഹു.ചെയർമാൻ കല്ലട മുഹമ്മദ് അലി നിർവഹിച്ചു. |
|
| word environment day 2026 | 2026 ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി രാമനാട്ടുകര നഗരസഭയിൽ ബഹു .ചെയർമാൻ കല്ലട മുഹമ്മദ് അലി തൈ നടീൽ കർമ്മം നിർവഹിക്കുന്നു |
|
| ജലാശയങ്ങൾ വീണ്ടെടുക്കാൻ ജനകീയ കാമ്പയിനുമായി രാമനാട്ടുകര നഗരസഭ | രാമനാട്ടുകര നഗരസഭ ജലാശയങ്ങൾ ശുചീകരിച്ച് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ചേലോടെ ചാലിയാർ സന്ദേശ യാത്ര നടത്തി. മാലിന്യമുക്ത നവകേരളം, സ്വച്ഛ് സർവേക്ഷൻ പദ്ധതികളുടെ ഭാഗമായി രാമനാട്ടുകര നഗരസഭ ജലാസ്രോതസ്സുകൾ ശുചീകരിച്ച് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ചാലിയാർ ജനകീയ ശുചീകരണ കാമ്പയിൻ സന്ദേശ യാത്ര നടത്തിയത്. ചെയർപേഴ്സൺ ബുഷ്റ റഫീഖ് സന്ദേശ യാത്ര നടത്തി. ഡെപ്യൂട്ടി ചെയർപേഴ്സൺ മിഥുഷ വി, വിവിധ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ കെ മുഹമ്മദ് കോയ, ഫൈസൽ പള്ളി യാളി, സജീന റഷീദ്, കൗൺസിലർമാരായ വി ലത്തീഫ്, ഹാരിസ് പി പി, ആയിഷ ജസ്ന, മണ്ണൊടി രാജീവ്, പി റംല, സെക്രട്ടറി ശ്രീജിത്ത് പി, ഷജീൽ കുമാർ, എൻ സി ഹംസക്കോയ യാത്രക്ക് നൽകി പരുത്തിപ്പാറയിൽ നിന്ന് ആരംഭിച്ച സന്ദേശയാത്ര ജനകീയ സ്വീകരണങ്ങളോടെ കോടമ്പുഴയിൽ സമാപിച്ചു. |
|