പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ നീട്ടി; അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാം.സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി

പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ നീട്ടി; അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാം.

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താവുന്നതാണ്.

പ്രധാന വിവരങ്ങൾ:

  • അവസാന തീയതി: 2026 സെപ്റ്റംബർ 30.
  • ആർക്കൊക്കെ: 2026 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
  • ചെയ്യേണ്ടത് എവിടെ: പെൻഷൻ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രം.

പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയത്തിനകം തന്നെ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

mustering
രാമനാട്ടുകര നഗരസഭയിൽ 'ഗോൾ 2026' വിദ്യാഭ്യാസ സംഗമം ജൂലൈ 13ന്

രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ 'ഗോൾ 2026' വിദ്യാഭ്യാസ സംഗമം 2026 ജൂലൈ 13-ന് ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കുന്നു.

 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റവും കരിയർ മാർഗനിർദേശവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. �

പരിപാടി ബഹു. വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. �

വിദ്യാഭ്യാസ രംഗത്തെ പുതിയ അവസരങ്ങൾ, വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ, ഭാവി പഠന സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയായിരിക്കും 'ഗോൾ 2026'

Inaguration
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം; ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ചെയർമാൻ ചർച്ച നടത്തി

രാമനാട്ടുകര: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ ജലസേചന വകുപ്പ് (ഓഫീസ്) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ കുടിവെള്ള വിതരണത്തിലെ നിലവിലെ തടസ്സങ്ങൾ, ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ എന്നിവ വിശദമായി വിലയിരുത്തി. ജലവിതരണം സുഗമമാക്കുന്നതിനായി ആവശ്യമായ സാങ്കേതികവും ഭരണപരവുമായ ഇടപെടലുകൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബഹു. മുനിസിപ്പൽ ചെയർമാൻ കല്ലട മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുന്നതിനും മുനിസിപ്പാലിറ്റിയും ജലസേചന വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Kudivellam
രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ്; ജൂൺ 27 മുതൽ 29 വരെ

രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ്; ജൂൺ 27 മുതൽ 29 വരെ.

 

രാമനാട്ടുകര: ലഹരികൾ തുടച്ചു നീക്കുക എന്ന  ലക്ഷ്യത്തോടെ രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ് എന്ന  പരിപാടി 2026 ജൂൺ 27 മുതൽ 29 വരെ സംഘടിപ്പിക്കുന്നു.

 

വൈറ്റ് സിൽക്സിന് സമീപമുള്ള രാമനാട്ടുകര വേദിയിൽ നടക്കുന്ന പരിപാടിക്ക് ജൂൺ 27 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തുടക്കമാകും. ഉദ്ഘാടനച്ചടങ്ങ് രാമനാട്ടുകര നഗരസഭ ബഹു . ചെയർപേഴ്സൺ  കല്ലട മുഹമ്മദ്  അലി നിർവഹിക്കും.

Thoofan
ഭാരത് സെൻസസ് - 2027-സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ?

ഭാരത് സെൻസസ് - 2027

സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ?

നടപടികൾക്ക് 16നു തുടക്ക‌ം; മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാം*

ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് 16നു തുടക്ക‌മാവും. ജൂലൈ 1 മുതൽ ഉദ്യോഗസ്ഥ‍ർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോ‍ർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം കഴിയുന്നത്ര ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കലക്ട‍‌ർ  അഭ്യർഥിച്ചു. ഉദ്യോഗസ്ഥരുടെ ജോലി‍ഭാരം കുറയ്ക്കുന്നതിനു പുറമേ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.

ജൂലൈ ഒന്നുമുതൽ എന്യൂമറേറ്റർമാ‍ർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുൻപ് രണ്ടാഴ്ചത്തെ സമയമാണ് സെൽഫ് എന്യൂമറേഷൻ മുഖേന പൊതുജനങ്ങൾക്കു സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്.  ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഏത് ഭാഷയും തിരഞ്ഞെടുക്കാം.
സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ? 
https://se.census.gov.in/ എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക. അവിടെ സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരു മൊബൈൽ ഫോൺ നമ്പ‍ർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോ ഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്കു കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തിരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലനിൽക്കുന്ന സ്ഥലം കൃത്യമായി തിരഞ്ഞെടുക്കണം. തുട‍ർന്നാണു സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.

ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തിരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്സ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റ‍ർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണു ചോദ്യങ്ങളിലുള്ളത്.
വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമ‍ർപ്പിക്കാം. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി ലഭിക്കും. എച്ച് എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐഡി എസ്എംഎസ് ആയും ഇ-മെയിലായും ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥ‍ർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഐഡി അവർക്ക് നൽകിയാൽ മതിയാവും. സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിച്ച വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ തിരുത്താം. അന്തിമമായി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ വിവരങ്ങൾ ഡേറ്റബേസിലേക്ക് പോവുകയുള്ളൂ.

Census wing.
Ramanattukara Municipality.

1
നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി: രാമനാട്ടുകര നഗരസഭ ജാഗ്രത നിർദേശം പുറത്തിറക്കി

രാമനാട്ടുകര: നിപ വൈറസ് വ്യാപന സാധ്യത മുൻനിർത്തി രാമനാട്ടുകര നഗരസഭ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. രോഗവ്യാപനം തടയുന്നതിനായി വ്യക്തിഗത ശുചിത്വം പാലിക്കണമെന്നും, അനാവശ്യ യാത്രകളും പൊതുയോഗങ്ങളും പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

നഗരസഭ പുറത്തിറക്കിയ നിർദേശങ്ങളിൽ പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണമെന്ന് വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയും, മറ്റുള്ളവരുമായി സമ്പർക്കം പരമാവധി കുറയ്ക്കുകയും വേണം.

വവ്വാലുകൾ കടിച്ചതോ നിലത്ത് വീണുകിടന്നതോ ആയ പഴങ്ങൾ ഭക്ഷിക്കരുതെന്നും, കിണറുകളും ജലസ്രോതസുകളും ശുചിയായി സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് ഓർമ്മിപ്പിച്ചു.

സംശയാസ്പദമായ രോഗലക്ഷണങ്ങളോ നിപയുമായി ബന്ധപ്പെട്ട വിവരങ്ങളോ അറിയിക്കാൻ കൺട്രോൾ റൂം നമ്പർ 8086930093 ൽ ബന്ധപ്പെടാമെന്ന് നഗരസഭ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും നിർദേശങ്ങൾ കർശനമായി പാലിച്ച് നിപ വൈറസിനെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 

nipa
രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന എമർജൻസി റെസ്പോൺസ് ടീം (Emergency Response Team) രൂപീകരണ യോഗം ചേര്‍ന്നു.

രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന എമർജൻസി റെസ്പോൺസ് ടീം (Emergency Response Team) രൂപീകരണ യോഗം ചേര്‍ന്നു.

പ്രധാന ലക്ഷ്യം
അടിയന്തര സാഹചര്യങ്ങൾ നേരിടൽ: പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, പൊതുജനാരോഗ്യ അടിയന്തിര സാഹചര്യങ്ങൾ എന്നിവ ഫലപ്രദമായി നേരിടാൻ ഒരു പ്രത്യേക ടീം രൂപീകരിച്ചു.
ദ്രുത ഇടപെടൽ: അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കൃത്യതയോടെയുമുള്ള ഇടപെടലുകൾ ഉറപ്പാക്കുക.
പ്രവർത്തന മേഖലകൾ
ഈ എമർജൻസി ടീം പ്രധാനമായും താഴെ പറയുന്ന മേഖലകളിൽ പ്രവർത്തിക്കുന്നു:
പ്രകൃതിദുരന്ത നിർവഹണം
അപകട രക്ഷാപ്രവർത്തനം
പൊതുജനാരോഗ്യ അടിയന്തര സേവനങ്ങൾ
അഗ്നിശമന സേവനം
വിവര കൈമാറ്റവും ഏകോപനവും
സന്നദ്ധ സേവനവും സമൂഹ പങ്കാളിത്തവും
മറ്റ് വിവരങ്ങൾ
പങ്കാളിത്തം: ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.
24x7 കൺട്രോൾ റൂം: അടിയന്തര സഹായങ്ങൾക്കായി രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.
ആപ്തവാക്യം: "സുരക്ഷയാണ് സമൃദ്ധിയുടെ അടിത്തറ", "ഒരുമിച്ച് ഒരുങ്ങാം... സുരക്ഷിത രാമനാട്ടുകരയ്ക്കായി കൈകോർക്കാം".

Emergency Response Team
1

ചാലിയാറിനെ വീണ്ടെടുക്കാൻ ജനകീയ ശുചീകരണം തുടങ്ങി

രാമനാട്ടുകര നഗരസഭയുടെ ചാലിയാറിനെ വീണ്ടെടുക്കുന്നതിനായുള്ള ജനകീയ കൂട്ടായ്മ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. നഗരസഭാ പരിധിയിലെ ജലാശയങ്ങളെയും ചാലിയാർ പുഴയുടെ തീരങ്ങളെയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ചേലോടെ ചാലിയാർ' എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ചത്.

പ്രധാന വിവരങ്ങൾ:

  • ഉദ്ഘാടനം: രാമനാട്ടുകര നഗരസഭ ബഹു. ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
  • പങ്കാളിത്തം: നഗരസഭാ കൗൺസിലർമാർ, ഹരിതകർമ്മസേനാംഗങ്ങൾ, വിവിധ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
  • പ്രവർത്തനങ്ങൾ: ആദ്യഘട്ടത്തിൽ ചാലിയാർ അതിർത്തി പ്രദേശമായ അമ്മിഞ്ഞിക്കാട് കടവ് മുതൽ കോടമ്പുഴ വരെയുള്ള പ്രദേശങ്ങളിലാണ് ശുചീകരണം നടത്തിയത്. ചാലിയാറിൽ നിന്നും രണ്ട് ലോഡോളം ജൈവ, അജൈവ മാലിന്യങ്ങളാണ് സന്നദ്ധ പ്രവർത്തകർ ശേഖരിച്ചത്.
  • ഭാവി പരിപാടികൾ: വരും ദിവസങ്ങളിലും വിവിധ ജലാശയങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. പുഴയിലും തീരങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെ ബോധവൽക്കരണവും എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിരീക്ഷണവും ശക്തമാക്കും.
1
2026 ജൂൺ 5 ലോക പരിസ്ഥിതി ദിനം

രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികൾ 

പ്രധാന വിവരങ്ങൾ

  • പ്രധാന പരിപാടികൾ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നഗരസഭയിൽ മൂന്ന് പ്രധാന കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്:
  •  
    1. പ്രത്യേക കൗൺസിൽ യോഗം: ജൂൺ 5-ന് നടക്കുന്ന പ്രത്യേക കൗൺസിൽ യോഗം.
    2. സന്ദർശനങ്ങൾ (Exposure visits): മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പഠനയാത്രകൾ.
    3. ബോധവൽക്കരണവും ജനകീയ പ്രവർത്തനങ്ങളും: പൊതുജനങ്ങൾ പങ്കാളികളാകുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ.
  • മാലിന്യ സംസ്കരണ സന്ദേശം (നല്ല നാല് വർത്തമാനം): വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കേണ്ടതിന്റെ പ്രാധാന്യം പോസ്റ്റർ പങ്കുവെക്കുന്നു. ഇതിനായി നാല് വ്യത്യസ്ത നിറങ്ങളിലുള്ള ബിന്നുകൾ ചിത്രീകരിച്ചിരിക്കുന്നു:
  •  
    • പച്ച (BIO): ജൈവമാലിന്യങ്ങൾ
    • നീല (NON BIO): അജൈവമാലിന്യങ്ങൾ (പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവ)
    • ചുവപ്പ് (SANITARY): സാനിറ്ററി മാലിന്യങ്ങൾ
    • കറുപ്പ് (SPECIAL CARE WASTE): ഇ-വേസ്റ്റ് അല്ലെങ്കിൽ പ്രത്യേക ശ്രദ്ധവേണ്ട മറ്റ് മാലിന്യങ്ങൾ
  • ഔദ്യോഗിക പങ്കാളിത്തം: സ്വച്ഛ് സർവേക്ഷൻ (Swachh Survekshan 2026-27), ശുചിത്വ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
1
സ്നേഹാരാമം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിൽ  (Sevamandir Post Basic HSS, Ramanattukara) രാമനാട്ടുകര നഗരസഭ KSWMP ഫണ്ടുപയോഗിച്ചു രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിലെ  നാഷണൽ സർവീസ് സ്കീം (NSS)     സഹകരണത്തോടെ നിർമ്മിച്ച  "സ്നേഹാരാമം"ത്തിന്‍റെ  ഉദ്ഘാടനം  ബഹു.ചെയർമാൻ കല്ലട മുഹമ്മദ് അലി നിർവഹിച്ചു. 

സ്നേഹാരാമം