സ്വാപ്പ് ഷോപ്പ്

രാമനാട്ടുകര നഗരസഭയിൽ ‘സ്വാപ്പ് ഷോപ്പ്’ — പഴയ വസ്ത്രങ്ങൾക്ക് പുതിയ ഉടമകൾ

 

രാമനാട്ടുകര: ഉപയോഗത്തിലില്ലാതെ വീടുകളിൽ കെട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് കൈമാറുന്നതിനായി രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ ‘സ്വാപ്പ് ഷോപ്പ്’ സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 2ന് രാവിലെ 10.15ന് നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പുനരുപയോഗ സംസ്കാരം വളർത്തുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം അവ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കൈമാറുകയാണ് സ്വാപ്പ് ഷോപ്പിന്റെ ആശയം. ഇതിലൂടെ വസ്ത്ര മാലിന്യം കുറയ്ക്കുന്നതിനൊപ്പം ‘ഉപയോഗിക്കുക – കൈമാറുക – പുനരുപയോഗിക്കുക’ എന്ന സന്ദേശവും ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

രാമനാട്ടുകര നഗരസഭ ശുചിത്വ പ്രവർത്തനങ്ങൾക്കും ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്. നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിവിധ ശുചിത്വ-പരിസ്ഥിതി പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഴയ വസ്ത്രങ്ങൾ മാലിന്യമല്ല; മറ്റൊരാൾക്ക് അത് ആവശ്യമുള്ള വിഭവമാണ് എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ സംരംഭം നഗരത്തിലെ പുനരുപയോഗ പ്രവർത്തനങ്ങൾക്ക് പുതിയ മാതൃകയാകുന്നു.

സ്വാപ്പ് ഷോപ്പ്
രാമനാട്ടുകരയിൽ ‘സുന്ദര – ശുചിത്വതീരം’ ശുചീകരണ യജ്ഞം

രാമനാട്ടുകരയിൽ ‘സുന്ദര – ശുചിത്വതീരം’ ശുചീകരണ യജ്ഞം

 

രാമനാട്ടുകര: നിർമ്മലം – പുതിയുയുഗ ശുചിത്വ കേരളം എന്ന സന്ദേശവുമായി രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ ‘സുന്ദര – ശുചിത്വതീരം’ എന്ന പേരിൽ ചാലിയാർ തീര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 2-ന് രാവിലെ 7 മണിക്ക് കോടമ്പുഴ കടവിൽ നടക്കുന്ന പരിപാടി രാമനാട്ടുകര നഗരസഭ ചെയർമാൻ കല്ലട മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചാലിയാറിന്റെ തീരവും പരിസരവും മാലിന്യമുക്തമാക്കി ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ ശുചിത്വ ബോധവൽക്കരണം ശക്തമാക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു. രാമനാട്ടുകര നഗരസഭ നേരത്തെയും ചാലിയാർ തീര ശുചീകരണത്തിനായി ജനകീയ പങ്കാളിത്തത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

“ഒരു ദിവസം ഒരു മണിക്കൂർ ഒരുമിച്ച്” എന്ന ആശയത്തിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന ശുചീകരണ പ്രവർത്തനത്തിൽ നഗരസഭാ പ്രതിനിധികൾ, ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ, വിവിധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ശുചിത്വമുള്ള തീരം – സുന്ദരമായ ചാലിയാർ – ആരോഗ്യകരമായ നാട് എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന പരിപാടിയായി ഇത് മാറും.

സുന്ദര – ശുചിത്വതീരം
രാമനാട്ടുകരയിൽ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാംഘട്ടം

രാമനാട്ടുകരയിൽ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാംഘട്ടത്തിന് തുടക്കം ഇന്ന്

രാമനാട്ടുകര: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് രാമനാട്ടുകര നഗരസഭയിൽ തുടക്കമാകും. സംസ്ഥാനതലത്തിൽ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.

രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ജാഗ്രതാ സന്ദേശം ഉയർത്തുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ബഹുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

2026 സെപ്റ്റംബർ 28ന് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ നഗരസഭാ പ്രതിനിധികളും വിവിധ സാമൂഹിക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി തൂഫാൻ പ്രതിജ്ഞയും സംഘടിപ്പിക്കും.

‘തൂഫാൻ സ്‌ട്രൈക്ക്’, ‘തൂഫാൻ എഡ്യൂക്കേറ്റ്’, ‘തൂഫാൻ കെയർ’ എന്നീ മൂന്ന് തലങ്ങളിലൂടെയാണ് സംസ്ഥാനതലത്തിൽ പദ്ധതി നടപ്പാക്കുന്നത്.

രാമനാട്ടുകര നഗരസഭ നേരത്തെയും ‘ഓപ്പറേഷൻ തൂഫാൻ – വൺ മില്യൺ ഗോൾസ്’ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു

ഓപ്പറേഷൻ തൂഫാൻ
രാമനാട്ടുകരയിൽ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നു

രാമനാട്ടുകരയിൽ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന്റെ ഭാഗമായി ജൈവ വൈവിധ്യ ശിൽപശാല സംഘടിപ്പിക്കുന്നു.

2026 സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് 2.30ന് നഗരസഭാ ഹാളിലാണ് പരിപാടി നടക്കുക.

പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ കല്ലട മുഹമ്മദലി നിർവഹിക്കും. നഗരസഭയുടെ വൈസ് ചെയർപേഴ്സൺ വിദ്യുഷ വി അധ്യക്ഷത വഹിക്കും.

രാമനാട്ടുകര നഗരസഭാ പരിധിയിലെ ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

രാമനാട്ടുകരയിൽ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നു
കെട്ടിട നികുതി പിരിവ് ക്യാമ്പ്

രാമനാട്ടുകര നഗരസഭ

കെട്ടിട നികുതി
പിരിവ് ക്യാമ്പ്

16 സെപ്റ്റംബർ മുതൽ തുടങ്ങുന്നു.

 
എല്ലാ ഡിവിഷനുകളിലെയും
കെട്ടിട നികുതി സ്വീകരിക്കുന്നതാണ്.

 

ഓൺലൈൻ കെട്ടിട നികുതി അടക്കുന്നവർ ഈ
ലിങ്ക് വഴി https://ksmart.lsgkerala.gov.in/ui/property-tax/ അടക്കാവുന്നതാണ് .

കെട്ടിട നികുതി പിരിവ് ക്യാമ്പ്
പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ നീട്ടി; അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാം.സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി

പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ നീട്ടി; അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാം.

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താവുന്നതാണ്.

പ്രധാന വിവരങ്ങൾ:

  • അവസാന തീയതി: 2026 സെപ്റ്റംബർ 30.
  • ആർക്കൊക്കെ: 2026 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
  • ചെയ്യേണ്ടത് എവിടെ: പെൻഷൻ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രം.

പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയത്തിനകം തന്നെ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

mustering
രാമനാട്ടുകര നഗരസഭയിൽ 'ഗോൾ 2026' വിദ്യാഭ്യാസ സംഗമം ജൂലൈ 13ന്

രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ 'ഗോൾ 2026' വിദ്യാഭ്യാസ സംഗമം 2026 ജൂലൈ 13-ന് ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കുന്നു.

 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റവും കരിയർ മാർഗനിർദേശവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. �

പരിപാടി ബഹു. വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. �

വിദ്യാഭ്യാസ രംഗത്തെ പുതിയ അവസരങ്ങൾ, വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ, ഭാവി പഠന സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയായിരിക്കും 'ഗോൾ 2026'

Inaguration
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം; ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ചെയർമാൻ ചർച്ച നടത്തി

രാമനാട്ടുകര: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ ജലസേചന വകുപ്പ് (ഓഫീസ്) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ കുടിവെള്ള വിതരണത്തിലെ നിലവിലെ തടസ്സങ്ങൾ, ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ എന്നിവ വിശദമായി വിലയിരുത്തി. ജലവിതരണം സുഗമമാക്കുന്നതിനായി ആവശ്യമായ സാങ്കേതികവും ഭരണപരവുമായ ഇടപെടലുകൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബഹു. മുനിസിപ്പൽ ചെയർമാൻ കല്ലട മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുന്നതിനും മുനിസിപ്പാലിറ്റിയും ജലസേചന വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Kudivellam
രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ്; ജൂൺ 27 മുതൽ 29 വരെ

രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ്; ജൂൺ 27 മുതൽ 29 വരെ.

 

രാമനാട്ടുകര: ലഹരികൾ തുടച്ചു നീക്കുക എന്ന  ലക്ഷ്യത്തോടെ രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ് എന്ന  പരിപാടി 2026 ജൂൺ 27 മുതൽ 29 വരെ സംഘടിപ്പിക്കുന്നു.

 

വൈറ്റ് സിൽക്സിന് സമീപമുള്ള രാമനാട്ടുകര വേദിയിൽ നടക്കുന്ന പരിപാടിക്ക് ജൂൺ 27 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തുടക്കമാകും. ഉദ്ഘാടനച്ചടങ്ങ് രാമനാട്ടുകര നഗരസഭ ബഹു . ചെയർപേഴ്സൺ  കല്ലട മുഹമ്മദ്  അലി നിർവഹിക്കും.

Thoofan
ഭാരത് സെൻസസ് - 2027-സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ?

ഭാരത് സെൻസസ് - 2027

സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ?

നടപടികൾക്ക് 16നു തുടക്ക‌ം; മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാം*

ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് 16നു തുടക്ക‌മാവും. ജൂലൈ 1 മുതൽ ഉദ്യോഗസ്ഥ‍ർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോ‍ർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം കഴിയുന്നത്ര ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കലക്ട‍‌ർ  അഭ്യർഥിച്ചു. ഉദ്യോഗസ്ഥരുടെ ജോലി‍ഭാരം കുറയ്ക്കുന്നതിനു പുറമേ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത.

ജൂലൈ ഒന്നുമുതൽ എന്യൂമറേറ്റർമാ‍ർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുൻപ് രണ്ടാഴ്ചത്തെ സമയമാണ് സെൽഫ് എന്യൂമറേഷൻ മുഖേന പൊതുജനങ്ങൾക്കു സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്.  ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഏത് ഭാഷയും തിരഞ്ഞെടുക്കാം.
സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ? 
https://se.census.gov.in/ എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക. അവിടെ സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെ പേര് നൽകണം. ഒപ്പം മൊബൈൽ ഫോൺ നമ്പറും വേണം. ഒരു മൊബൈൽ ഫോൺ നമ്പ‍ർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോ ഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്കു കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തിരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലനിൽക്കുന്ന സ്ഥലം കൃത്യമായി തിരഞ്ഞെടുക്കണം. തുട‍ർന്നാണു സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.

ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തിരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്സ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റ‍ർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണു ചോദ്യങ്ങളിലുള്ളത്.
വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമ‍ർപ്പിക്കാം. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി ലഭിക്കും. എച്ച് എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഈ ഐഡി എസ്എംഎസ് ആയും ഇ-മെയിലായും ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥ‍ർ വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുമ്പോൾ ഐഡി അവർക്ക് നൽകിയാൽ മതിയാവും. സെൽഫ് എന്യൂമറേഷൻ വഴി സമർപ്പിച്ച വിവരങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ തിരുത്താം. അന്തിമമായി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ വിവരങ്ങൾ ഡേറ്റബേസിലേക്ക് പോവുകയുള്ളൂ.

Census wing.
Ramanattukara Municipality.

1