| പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ നീട്ടി; അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാം.സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി | പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ നീട്ടി; അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാം. സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താവുന്നതാണ്. പ്രധാന വിവരങ്ങൾ:
പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയത്തിനകം തന്നെ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. |
|
| രാമനാട്ടുകര നഗരസഭയിൽ 'ഗോൾ 2026' വിദ്യാഭ്യാസ സംഗമം ജൂലൈ 13ന് | രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ 'ഗോൾ 2026' വിദ്യാഭ്യാസ സംഗമം 2026 ജൂലൈ 13-ന് ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റവും കരിയർ മാർഗനിർദേശവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. � |
|
| രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം; ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ചെയർമാൻ ചർച്ച നടത്തി | രാമനാട്ടുകര: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ ജലസേചന വകുപ്പ് (ഓഫീസ്) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കുടിവെള്ള വിതരണത്തിലെ നിലവിലെ തടസ്സങ്ങൾ, ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ എന്നിവ വിശദമായി വിലയിരുത്തി. ജലവിതരണം സുഗമമാക്കുന്നതിനായി ആവശ്യമായ സാങ്കേതികവും ഭരണപരവുമായ ഇടപെടലുകൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബഹു. മുനിസിപ്പൽ ചെയർമാൻ കല്ലട മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുന്നതിനും മുനിസിപ്പാലിറ്റിയും ജലസേചന വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. |
|
| രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ്; ജൂൺ 27 മുതൽ 29 വരെ | രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ്; ജൂൺ 27 മുതൽ 29 വരെ.
രാമനാട്ടുകര: ലഹരികൾ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ രാമനാട്ടുകര നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തൂഫാൻ -’ വൺ മില്യൺ ഗോൾസ് എന്ന പരിപാടി 2026 ജൂൺ 27 മുതൽ 29 വരെ സംഘടിപ്പിക്കുന്നു.
വൈറ്റ് സിൽക്സിന് സമീപമുള്ള രാമനാട്ടുകര വേദിയിൽ നടക്കുന്ന പരിപാടിക്ക് ജൂൺ 27 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തുടക്കമാകും. ഉദ്ഘാടനച്ചടങ്ങ് രാമനാട്ടുകര നഗരസഭ ബഹു . ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി നിർവഹിക്കും. |
|
| ഭാരത് സെൻസസ് - 2027-സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ? | ഭാരത് സെൻസസ് - 2027 സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം ? നടപടികൾക്ക് 16നു തുടക്കം; മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാം* ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് 16നു തുടക്കമാവും. ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോർട്ടലിൽ നൽകാൻ കഴിയുന്ന ഈ സംവിധാനം കഴിയുന്നത്ര ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അഭ്യർഥിച്ചു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനു പുറമേ ഓരോരുത്തർക്കും തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് സവിശേഷത. ജൂലൈ ഒന്നുമുതൽ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും. ഇതിന് മുൻപ് രണ്ടാഴ്ചത്തെ സമയമാണ് സെൽഫ് എന്യൂമറേഷൻ മുഖേന പൊതുജനങ്ങൾക്കു സ്വയം വിവരങ്ങൾ സമർപ്പിക്കാൻ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർ പിന്നീട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ല. പകരം ഓൺലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പർ കൈമാറിയാൽ മാത്രം മതിയാവും. മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ സൗകര്യപ്രദമായ ഏത് ഭാഷയും തിരഞ്ഞെടുക്കാം. ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തിരഞ്ഞെടുത്താൽ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്സ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷൻ, ഇന്റർനെറ്റ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈൽ നമ്പറുമാണു ചോദ്യങ്ങളിലുള്ളത്. Census wing. |
|
| നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി: രാമനാട്ടുകര നഗരസഭ ജാഗ്രത നിർദേശം പുറത്തിറക്കി | രാമനാട്ടുകര: നിപ വൈറസ് വ്യാപന സാധ്യത മുൻനിർത്തി രാമനാട്ടുകര നഗരസഭ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. രോഗവ്യാപനം തടയുന്നതിനായി വ്യക്തിഗത ശുചിത്വം പാലിക്കണമെന്നും, അനാവശ്യ യാത്രകളും പൊതുയോഗങ്ങളും പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. നഗരസഭ പുറത്തിറക്കിയ നിർദേശങ്ങളിൽ പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണമെന്ന് വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയും, മറ്റുള്ളവരുമായി സമ്പർക്കം പരമാവധി കുറയ്ക്കുകയും വേണം. വവ്വാലുകൾ കടിച്ചതോ നിലത്ത് വീണുകിടന്നതോ ആയ പഴങ്ങൾ ഭക്ഷിക്കരുതെന്നും, കിണറുകളും ജലസ്രോതസുകളും ശുചിയായി സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് ഓർമ്മിപ്പിച്ചു. സംശയാസ്പദമായ രോഗലക്ഷണങ്ങളോ നിപയുമായി ബന്ധപ്പെട്ട വിവരങ്ങളോ അറിയിക്കാൻ കൺട്രോൾ റൂം നമ്പർ 8086930093 ൽ ബന്ധപ്പെടാമെന്ന് നഗരസഭ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും നിർദേശങ്ങൾ കർശനമായി പാലിച്ച് നിപ വൈറസിനെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
|
|
| രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന എമർജൻസി റെസ്പോൺസ് ടീം (Emergency Response Team) രൂപീകരണ യോഗം ചേര്ന്നു. | രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന എമർജൻസി റെസ്പോൺസ് ടീം (Emergency Response Team) രൂപീകരണ യോഗം ചേര്ന്നു. പ്രധാന ലക്ഷ്യം |
|
| 1 | ചാലിയാറിനെ വീണ്ടെടുക്കാൻ ജനകീയ ശുചീകരണം തുടങ്ങി രാമനാട്ടുകര നഗരസഭയുടെ ചാലിയാറിനെ വീണ്ടെടുക്കുന്നതിനായുള്ള ജനകീയ കൂട്ടായ്മ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. നഗരസഭാ പരിധിയിലെ ജലാശയങ്ങളെയും ചാലിയാർ പുഴയുടെ തീരങ്ങളെയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ചേലോടെ ചാലിയാർ' എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ചത്. പ്രധാന വിവരങ്ങൾ:
|
|
| 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനം | രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികൾ പ്രധാന വിവരങ്ങൾ
|
|
| സ്നേഹാരാമം | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിൽ (Sevamandir Post Basic HSS, Ramanattukara) രാമനാട്ടുകര നഗരസഭ KSWMP ഫണ്ടുപയോഗിച്ചു രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS) സഹകരണത്തോടെ നിർമ്മിച്ച "സ്നേഹാരാമം"ത്തിന്റെ ഉദ്ഘാടനം ബഹു.ചെയർമാൻ കല്ലട മുഹമ്മദ് അലി നിർവഹിച്ചു. |
|